About Pathanamthitta Pravasi Association (PAPA Bahrain)

ചരിത്രവും രൂപീകരണവും

ലോകം മുഴുവൻ കോവിഡ്-19 എന്ന മഹാമാരിയുടെ ഭീതിയിൽ നിൽക്കുമ്പോഴാണ് ഈ സംഘടനയ്ക്ക് തുടക്കം കുറിച്ചത്. പ്രവാസികളായ അനേകർക്ക് ജോലി നഷ്ടപ്പെട്ടും രോഗബാധിതരായും ഉറ്റവരെ കാണാൻ കഴിയാതെയും മരുന്നുകൾ ലഭിക്കതെയും വലഞ്ഞ ആ പ്രതിസന്ധി ഘട്ടത്തിൽ, പത്തനംതിട്ടജില്ലക്കാരായ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് 2019 -ൽ ഒരു ചെറിയ കൂട്ടായ്മ തുടങ്ങുകയും, ആ കൂട്ടായ്മയിലേക്ക് കൂടുതൽ സുമനസ്സുകൾ കൈകോർത്തതോടെയാണ് ഈ അസോസിയേഷൻ ബഹ്റൈനിൽ പിറവിയെടുത്തത്.

.. ... ..

2020 ഓക്ടോബർ 30-ാം തീയതി ബഹ്റൈനിലെ സാമുഹിക പ്രവർത്തകനും പത്തനംതിട്ട ജില്ലക്കാരനുമായ ശ്രീ. മോനി ഒടികണ്ടത്തിൽ അസോസിയേഷൻ്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിക്കുകയും തുടർന്ന് ഒരു വിപുലമായ കമ്മറ്റി രൂപീകരിച്ചു. പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇപ്പോൾ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായി വളർന്നു കഴിഞ്ഞു.

.. ... ..

അസോസിയേഷൻ്റെ ഉദ്ദേശ്യം

ക്ഷേമവും സംരക്ഷണവും: ബഹ്‌റൈനിലെ പത്തനംതിട്ടക്കാരായ ഓരോ പ്രവാസിയുടെയും ക്ഷേമം അന്വേഷിക്കുകയും ആവശ്യമായ സമയത്ത് അവർക്ക് കൈതാങ്ങായി നിൽക്കുന്നു.

ഐക്യദാർഢ്യം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്തി പരസ്പര സഹായ സൗഹൃദ ബന്ധങ്ങൾ നിലനിർത്തുന്നു

കാരുണ്യ സ്പർശം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും ചികിത്സാ സഹായം ആവശ്യമുള്ളവരെയും കണ്ടെത്തി അർഹമായ സഹായങ്ങൾ ചെയ്തുവരുന്നു.

സാംസ്‌കാരിക പൈതൃകം: പത്തനംതിട്ടയുടെ തനതായ സാംസ്‌കാരിക മൂല്യങ്ങൾ പ്രവാസ ലോകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും അത് നിലനിർത്തുകയും ചെയ്യുന്നു.

.. ... ..

പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങൾ (Charity): അപ്രതീക്ഷിതമായി രോഗബാധിതരാകുന്നവർക്കും അപകടങ്ങളിൽപ്പെടുന്നവർക്കും ചികിത്സാ ധനസഹായം സുമ്മനസ്സുകളുടെ സഹായത്തോടെ നൽകുന്നു. പ്രവാസത്തിനിടയിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കാനും ഭൗതികശരീരം നാട്ടിലെത്തിക്കാനുമുള്ള സഹായങ്ങൾ ഏകോപിപ്പിക്കുന്നു.

സാമ്പത്തികമായി പ്രയാസത്തിലായ സ്വന്തമായി ഭവനമില്ലത്ത ഒരു അംഗത്തിനു അവർക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ 2025-ൽ പാപ്പാ സ്വപ്നഭവനം എന്ന പേരിൽ ഒരു ഭവനം നിർമ്മിച്ചു നൽകി.

ജോലിയില്ലാതെ നാട്ടിൽ പോകുവാൻ പ്രയാസത്തിലായിരുന്നവർക്ക് ടിക്കറ്റും യാത്രാകിറ്റും നൽകി.

.. ... ..

സാമുഹിക പ്രവർത്തനങ്ങൾ

ബ്ലഡ് ഡോണേഷൻ ക്യാമ്പ് – അസോസിയേഷൻ്റെ നേതൃത്വത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ചെയ്തുവരുന്നു.

മെഡിക്കൽ ക്യാമ്പ് : ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളുടെയും വിവിധ ഹോസ്പിറ്റലുകളുടെയും സഹകരണത്തോടെ നടത്തിവരുന്നു.

സാമൂഹിക ഇടപെടലുകൾ (Social Service): കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തും ക്വറൻ്റേനിലായിരുന്ന സഹോദരങ്ങൾക്ക് മരുന്നുകളും അവശ്യസാധനങ്ങളും എത്തിച്ച് നൽകിയും കൂടാതെ കോവിഡ് ടെസ്റ്റ്, വാക്സിനേഷൻ എന്നിവ എടുക്കുന്നതിനും തുടങ്ങി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന് പ്രയാസത്തിലായിരിക്കുന്നവർക്ക് ഭക്ഷ്യകിറ്റ് വിതരണവും കൂടാതെ ലേബർ ക്യാമ്പ് സന്ദർശിച്ച് അവർക്ക് വേണ്ട നിയമപരമായ സഹായങ്ങൾ ചെയ്യ്തു വരുന്നു. ജോലി നഷ്ടപ്പെട്ടവർക്ക് സഹായകമായി ജോബ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.

സാംസ്‌കാരിക ഉത്സവങ്ങൾ (Cultural Events): വിഷു, ഈദ്, ഈസ്റ്റർ, ഓണം, ക്രിസ്മസ്, ക്രിസ്മസ് കരോൾ, നാഷണൽ ഡേ, ന്യൂഇയർ തുടങ്ങിയ ആഘോഷങ്ങൾ ഒരേ മനസ്സോടെ ഒരുമയോടെ ആഘോഷിക്കുന്നു. ഇത് പ്രവാസികൾക്കിടയിൽ നാടിൻ്റെ ഗൃഹാതുരത്വം ഉണർത്താൻ സഹായകമാകുന്നു.

കയികം (Arts & Sports): അംഗങ്ങളുടെയും കുട്ടികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കലാമേളകൾ, കായിക മത്സരങ്ങൾ നടത്തുകയും കൂടാതെ ബഹ്റൈനിലെ പ്രമുഖ സംഘടനകളുടെ വിവിധ മത്സരങ്ങളിലും പങ്കെടുത്തുവരുന്നു.

ആദരവ് : കോവിഡ് മഹാമാരിയിൽ സ്വന്തം ജീവൻ പണയംവച്ചും ആതുരസേവനരംഗത്ത് പ്രവർത്തിച്ച അസോസിയേഷൻ നേഴ്സുമാരെയും ബഹ്റൈനിലെയും നാട്ടിലേയും വിവിധ മേഖലകളിൽ പ്രാവണ്യം തെളിയിച്ച അസോസിയേഷൻ് അംഗങ്ങളെയും സാമുഹിക പ്രവർത്തരേയും ആദരിച്ചു.

അസോസിയേഷൻ്റെ സുഗമമായ പ്രവർത്തനത്തിന് പ്രസിഡൻ്റ്, സെക്രട്ടറി, ട്രെഷറർ, രക്ഷാധികാരി തുടങ്ങി 35 അംഗ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

അംഗത്വം (Membership) : ബഹ്‌റൈനിൽ താമസിക്കുന്ന പത്തനംതിട്ട ജില്ലക്കാരായ ഏവർക്കും ഞങ്ങളുടെ ഈ കൂട്ടായ്മയിൽ അംഗമാകാം..