ബഹറൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന, ഇപ്പോൾ ജോലിസംബന്ധമായി അയർലണ്ടിലേക്ക് യാത്രയാകുന്ന ബിജുവിന് കലവറ റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന മീറ്റിങ്ങിൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി, ലേഡീസ് വിംഗ് പ്രസിഡന്റ്, സെക്രട്ടറി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുൻ സ്പോർട്സ് കൺവീനർ അരുൺ കുമാർ, പ്ലയെർ രാകേഷ് എന്നിവർ യാത്രയപ്പിൽ സംബന്ധിച്ചു. മുൻപോട്ടുള്ള ജീവിതത്തിൽ എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന് ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും അസോസിയേഷൻ നന്ദി അറിയിക്കുകയും അസോസിയേഷന്റെ മൊമെന്റോ ഈ അവസരത്തിൽ ബിജുവിന് കൈമാറുകയും ചെയ്തു.