മനാമ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഹൃദയപൂർവ്വം പത്തനംതിട്ട പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ പ്രശസ്ത മാധ്യമപ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ പത്തനംതിട്ട അസോസിയേഷൻ ഭാരവാഹികൾ സ്വീകരണം നൽകി .അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു ദേവാഞ്ജനം,സുനു കുരുവിള -സെക്രട്ടറി , വിനീത് VP – ട്രഷറർ , മോൻസി ബാബു – വൈസ് പ്രസിഡന്റ്, ,സിജി തോമസ് -ജോയിന്റ് സെക്രട്ടറി ,അനിൽ കുമാർ – ജോയിറ്റ് ട്രഷറർ , അനിൽ രാഘവൻ – പ്രോഗ്രാം കൺവീനർ , ദയ ശ്യാം – ലേഡീസ് വിങ് പ്രസിഡന്റ് , ലിബി ജെയ്സൺ ലേഡീസ് വിങ് സെക്രട്ടറി മറ്റ് എക്സക്യൂട്ടിവ് അംഗങ്ങളായ ഷീലു വർഗീസ് , സുഭാഷ് തോമസ് ,ബിജിൻ ശ്രീകുമാർ , ശ്യാം s പിള്ള, ജെയ്സൺ , ബിബിൻ മടത്തേത് അഞ്ചു വിഷ്ണു , ലയ അനിൽ , സിൻസി തോമസ് . ലേഡീസ് വിങ് സബ് കമ്മറ്റി ഭാരവാഹിയായ സൂര്യ വിനീത് എന്നിവരും വിമാനത്താവളത്തിൽ സുജയ പാർവതിയെ സ്വീകരിക്കാൻ എത്തിയിരുന്നു .
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ്റെ അഞ്ചാമത് വാർഷികഉത്ഘാടനവും 2026 -27 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഹൃദയപൂർവ്വം പത്തനംതിട്ട എന്ന പേരിൽ ജനുവരി മാസം മുപ്പതാം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ സെഗയ ഐ മാക് ബിഎംസി ഹാളിൽ വച്ച് നടക്കും . മാജിക് ഷോ,മെന്റലിസം ഡാൻസ്,പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും ഇതോടൊപ്പം നടക്കും .



