ബഹ്റിനിൽ പത്തനംതിട്ട പ്രവാസി അസോസിയേഷന് 2020-2021 വർഷത്തെ കമ്മറ്റി രൂപികൃതമായി

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദ്യജനറൽ ബോഡി മീറ്റിംഗ് 22.01.2021നു കൂടി.

ശ്രീ വിഷ്ണുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.എബിൻ  ജോൺ  സ്വാഗതവും തുടർന്ന് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ട്രെഷറർ ശ്രീമതി സിജി തോമസ് 2019-2020 വർഷത്തെ കണക്ക്‌ അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം 2020-2021 വർഷത്തെ 30 അംഗ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

 1. പ്രസിഡൻ്റ് -  വിഷ്ണു.വി

 2. ജനറൽ സെക്രെട്ടറി -  സുഭാഷ് തോമസ് അങ്ങാടിക്കൽ

 3. ട്രഷറർ - മോനി  ഒടിക്കണ്ടത്തിൽ

 4. വൈസ് പ്രസിഡൻ്റ് - രാജീവ് പി മാത്യു

 5. ജോയിൻ്റ് സെക്രട്ടറി - വർഗ്ഗീസ് മോടിയിൽ

എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ ചാരിറ്റി കോ ഓർഡിനേറ്റർസ് ആയി അജി പി ജോയി, ജയേഷ് കുറുപ്പ്, ലിജോ വർഗീസ്‌, എന്നിവർക്ക് ചുമതല നൽകി. എല്ലാവരും ഒരുമിച്ചു ബഹ്റൈനിലുള്ള പത്തനംതിട്ടക്കാരായ നമ്മുടെ എല്ലാ സഹോദരങ്ങളേയും ഒരു കുടക്കീഴിൽ പരസ്പര സഹായത്തോടെ എന്നു കൈത്താങ്ങായി മുമ്പോട്ടുപോകാം എന്ന പ്രഖ്യപനത്തോടെ 2020-2021 വർഷത്തെ ആദ്യ കമ്മറ്റി അധികാരമേറ്റു. 

 ശ്രീ.ജോബിൻ രാജുവിൻ്റെ നന്ദിപ്രകാശനത്തോടുകൂടി മീറ്റിങ്ങ് അവസാനിച്ചു.

← Back to News