2021-2022 വർഷത്തെ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ജനറൽ ബോഡി മീറ്റിംഗ് 26/11/2021 ന് ഇന്ത്യൻ ഡിലൈറ്റ്‌സ് ഹോട്ടലിൽ വെച്ചു നടന്നു.

അകാലത്തിൽ മരണമടഞ്ഞ ശ്രീ.ഷിജു വർഗീസിന്‌ ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടിക്രമങ്ങൾ ആരംഭിച്ചത്.

രക്ഷാധികാരി ശ്രീ സക്കറിയ സാമുവേലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ വിഷ്ണു സ്വാഗതവും തുടർന്ന് സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിൻ്റ് ട്രഷറർ ശ്രീമതി സിജി തോമസ് 2021 വർഷത്തെ കണക്ക്‌ അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം 2021-2022 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 1. പ്രസിഡൻ്റ് - വിഷ്ണു.വി
 2. വൈസ് പ്രസിഡൻ്റ് -  ആയി രാജീവ് പി മാത്യു
 3. ജനറൽ സെക്രട്ടറി - സുഭാഷ് തോമസ്
 4. ട്രഷറർ - വർഗീസ് മോടിയിൽ

 5. ചാരിറ്റി കോ ഓർഡിനേറ്റർസ് - ജയേഷ് കുറുപ്പ്, ലിജോ വർഗീസ്‌, ജെയ്സൺ മാത്യു.

ശ്രീ. രാജു കല്ലുംപുറം, ശ്രീ. ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീ രാജീവ് മാത്യു നന്ദി പറഞ്ഞു.

← Back to News