പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാനം മഹാദാനം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 1ന് സൽമാനിയ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 100 ൽ പരം സുമനസ്സുകൾ രക്തദാനം നടത്തി.

ഡോ. കെ.എം ചെറിയാൻ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.

രാജു  കല്ലുംമ്പറം, ബിനു കുന്നന്താനം, ഹോപ്പ് പ്രസിഡന്റ് സാബു ചിറമേൽ, സംസ്‌കൃതി പ്രസിഡന്റ് പ്രവീൺ നായർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

ഈ ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും അസ്സോസ്സിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.

പത്തനംതിട്ട പ്രവാസി അസോസിയേഷനിൽ അംഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്‌റൈൻ പ്രവാസികൾ  സെക്രട്ടറി ശ്രി.സുഭാഷുമായോ (33780699)ശ്രി. ഫിറോസുമായോ (39807875) ബന്ധപ്പെടാവുന്നതാണ്


 

 




 

 

 

 

 

 

 

 

← Back to News