കിടപ്പിലായിരുന്ന പത്തനംതിട്ട ഓതറ സ്വദേശി രഘുവിനെ നാട്ടിലെത്തിച്ചു.

പത്തനംതിട്ട ഓതറ സ്വദേശിയായ രഘു ഇവിടെ ബഹറിനിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു 4മാസം മുൻപ് വർക്ക്‌ നടക്കുന്ന സ്ഥലത്തു നിന്നും കാല് തെറ്റി വീണു അദ്ദേഹം കിടപ്പിൽ ആയിരുന്നു.

കമ്പനിയുടെ ഭാഗത്തു നിന്നും അദ്ദേഹത്തിന് ഒരു സഹായവും കിട്ടിയില്ല. പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പോലും പരസഹായം ഇല്ലാതെ കിടന്ന രഘുവിൻ്റെ വിവരം പത്തനംതിട്ടഅസോസിയേഷൻ ഭാരവാഹികളെ ഒരു സുഹൃത്ത്‌ അറിയിക്കുകയും അസോസിയേഷനാൽ ചെയ്യാൻ പറ്റുന്ന സഹായം അദ്ദേഹത്തിന് ചെയ്തു കൊടുക്കുകയും ചെയ്തു.

തുടർന്ന് BKSFന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഇന്ന് (22.05.2020) നാട്ടിൽ പോകാൻ ഉള്ള വഴി ഒരുങ്ങി.

ഈ വിവരം പത്തനംതിട്ടഅസോസിയേഷൻ കുടുബാഗങ്ങളും ആയി ചർച്ചകൾ ചെയ്യുകയും ഉദാരമതികളായ അസോസിയേഷനെ സ്നേഹിക്കുന്ന നല്ലവരായ അസോസിയേഷൻ കുടുബങ്ങൾ ഇപ്പോഴത്തെ ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ പോലും ഞങ്ങളുടെ അഭിപ്രായത്തിനു വില കല്പിച്ചു അദേഹത്തിന്റെ നാട്ടിലെ ചികിത്സയുടെ ഭാഗമായി 85000 ഇന്ത്യൻ രൂപ സ്വരൂപിക്കുകയും അത് അദേഹത്തിനു കൈമാറുകയും ചെയ്തു..

സഹായിച്ച എല്ലാവർക്കും നന്ദി.....

← Back to News