ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന "സുവർണ്ണം 2026" മ്യൂസിക്കൽ ഇവൻ്റിനു നാട്ടിൽ നിന്നും എത്തിയ ആർട്ടിസ്റ്റുകളെ അസോസിയേഷൻ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.
ഭാഗ്യരാജ് ആൻഡ് ബാൻഡിൻ്റെ നേതൃത്വത്തിൽ "സുവർണ്ണം 2026" നാളെ വൈകിട്ട് ആറുമണി മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. പ്രവേശനം തികച്ചും സൗജന്യമായ ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
