സുവർണ്ണം 2026: കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാറിന് ബഹ്റൈനിൽ ഊഷ്മള സ്വീകരണം

ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA), ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ മെഗാ ഇവന്റായ സുവർണ്ണം 2026 ന്റെയും അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെയും സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തിയ കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാറിന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.

ഭാഗ്യരാജ് ആൻഡ് ബാൻഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സുവർണ്ണം 2026 ഇന്ന് (നവംബർ 5) വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ബഹ്റൈനിലെ മുഴുവൻ മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

← Back to News